KOYILANDY DIARY.COM

The Perfect News Portal

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്. വൃക്ക രോഗികൾക്ക് വീടുകളിൽ തന്നെ സൗജന്യമായി ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ജില്ലകളിലെ ഒരു പ്രധാന ആശുപത്രിയിലാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

രജിസ്റ്റർ ചെയ്ത രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്ന് സൗജന്യമായി ലഭിക്കും. വൃക്ക രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന പരിഗണിച്ച് ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയിട്ടുണ്ട്. ഇത് കൂടാതെയാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

 

പെരിറ്റോണിയൽ ഡയാലിസിസ് സേവനം ലഭ്യമാകുന്ന ആശുപത്രികൾ ഇവയാണ്

Advertisements
  • തിരുവനന്തപുരം ജനറൽ ആശുപത്രി
  • കൊല്ലം ജില്ലാ ആശുപത്രി
  • പത്തനംതിട്ട ജനറൽ ആശുപത്രി
  • ആലപ്പുഴ ജനറൽ ആശുപത്രി
  • കോട്ടയം ജനറൽ ആശുപത്രി
  • ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രി
  • എറണാകുളം ജനറൽ ആശുപത്രി
  • തൃശ്ശൂർ ജനറൽ ആശുപത്രി
  • പാലക്കാട് ജില്ലാ ആശുപത്രി
  • മലപ്പുറം, തിരൂർ ജില്ലാ ആശുപത്രി
  • കോഴിക്കോട് ജനറൽ ആശുപത്രി
  • വയനാട്, മാനന്തവാടി ജില്ലാ ആശുപത്രി
  • കണ്ണൂർ ജില്ലാ ആശുപത്രി
  • കാസർകോട് ജനറൽ ആശുപത്രി
Share news