KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി സമ്മർ ക്യാമ്പിന് തുടക്കമായി.

കൊയിലാണ്ടി: എസ് പി സി സമ്മർ ക്യാമ്പിന് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന  എസ് പി സി സമ്മർ ക്യാമ്പ് പന്തലായനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി, കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. നാലുദിവസത്തെ ക്യാമ്പിൽ 15 ഓളം സെഷനുകളിലായി, പരിസ്ഥിതി, ഊർജ്ജ സംരക്ഷണം, ലഹരി വിരുദ്ധ പ്രചരണം, സുസ്ഥിര ഉപഭോഗം,പുനരുപയോഗ ഊർജ്ജം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകളും നടക്കും.
നൂറോളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വാർഡ് കൗൺസിലർ പ്രജിഷ പി അധ്യക്ഷയായിരുന്നു. പ്രിൻസിപ്പാൾ എ പി പ്രബീത്, എം കെ ഗീത, സുരേഷ് ബാബു, ശ്രീജ പി ഇ, മണി മരളൂർ, ജെറോം ഫെർണാണ്ടസ്  എന്നിവർ സംസാരിച്ചു.
Share news