KOYILANDY DIARY.COM

The Perfect News Portal

വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചു. പെരുവട്ടൂർ: ഉദയം റസിഡൻ്റ്സ് അസോസിയേഷൻ്റെ 7-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമീണ കലാവേദി പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം 18-ാം വാർഡ് കൗൺസിലർ സുധ.സി നിർവഹിച്ചു. പ്രസിഡണ്ട് ശ്രീശൻ പീച്ചാരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

മഹാത്മ റസിഡൻ്റ്സ് അസോസിയേഷൻ, ഏകത റസിഡൻ്റ്സ് അസോസിയേഷൻ, പത്മനാഭൻ പഞ്ചമി, മൊയ്തീൻ കുട്ടി മാസ്റ്റർ, രാജൻ മാസ്റ്റർ, ഷാജി.പി തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെക്രട്ടറി അഭിന ഷാജി സ്വാഗതവും ട്രഷറർ വിജയൻ പവിത്രം നന്ദിയും പറഞ്ഞു. തുടർന്ന് അംഗൻവാടി കുട്ടികളുടെയും, അസോസിയേഷൻ കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഒപ്പം സമ്മാന കൂപ്പൺ നറുക്കെടുപ്പും നടന്നു.

Share news