KOYILANDY DIARY.COM

The Perfect News Portal

സദാചാര ഗുണ്ടാ അക്രമം: രണ്ടുപേർ പിടിയിൽ

നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടാ അക്രമം നടത്തിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശികളായ വെള്ളാട്ട് ഹാഫിസ്, അരിയേരി ഷബ്നാസ് എന്നിവരെയാണ് പ്രത്യക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്‌.
സിപിഐ എം ഓഫീസ് തകർത്തത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഹാഫിസ്‌. ഗൾഫിൽ നിന്നും എത്തിയ ഇയാൾ പെരിങ്ങത്തൂരിലെ സിപിഐ എം ഓഫീസ് തകർത്ത കേസിൽ തലശേരി കോടതിയിൽ ഹാജരായി മടങ്ങവേയാണ്‌ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് പേരോട്ടെ യുവതിയുടെ വീട്ടിലെത്തിയ കൂത്ത്പറമ്പ് സ്വദേശിയെ 20ഓളം വരുന്ന സദാചാര ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. പ്രധാന പ്രതി അക്രമത്തിന് ശേഷം വിദേശത്തേക്ക് കടന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

 

Share news