KOYILANDY DIARY.COM

The Perfect News Portal

വടകര നാളോം വയലിൽ തീപിടിത്തം

വടകര: നഗരസഭയിലെ അഞ്ചാം വാർഡ് നാളോം വയലിൽ തീപിടിത്തം. അമൃത പബ്ലിക് സ്കൂളിന് സമീപം പടിഞ്ഞാറ് ഭാഗത്തെ വയലിലെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. ബുധൻ രാത്രി ഒമ്പതോടെയാണ് സംഭവം.   കാരണം വ്യക്തമല്ല.  അര ഏക്കറിലേറെ സ്ഥലത്തെ പുല്ല് കത്തിനശിക്കുകയായിരുന്നു. കാലങ്ങളായി  തരിശിട്ട വയലാണിത്.
സ്ഥലത്തെ തൈത്തൈങ്ങുകളും കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് തീ പടർന്നുപിടിക്കുന്നത് ഒഴിവാക്കിയത്. സംഭവസ്ഥലത്തേക്ക് ഗതാഗത സൗകര്യമില്ലാത്തത് അഗ്നിരക്ഷാസേനക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടാക്കി. നാട്ടുകാരോടൊപ്പം ഫയർ ഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
Share news