KOYILANDY DIARY.COM

The Perfect News Portal

ട്രെയിനില്‍ തീവച്ച സംഭവം, പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവച്ച സംഭവം, പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. സംഭവത്തിലെ ദൃക്സാക്ഷിയായ ട്രെയിനിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി റാസിഖിൻ്റെ സഹായത്തോടെയാണ് രേഖാചിത്രം വരച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകുമെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു.

ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ബാഗും മൊബൈൽ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അൽപസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കിൽ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

Share news