KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി. 6 പേർക്ക് പരിക്ക്

കൊയിലാണ്ടി: ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി. 6 പേർക്ക് പരിക്ക്. രാത്രി എക്സിക്യുട്ടിവ് എക്സ്പ്രസ് എലത്തൂരിൽ എത്തിയപ്പോഴാണ് സംഭവം. ഡി വൺ കോച്ചിലെത്തിയ ആൾ തീ കൊളുത്തുകയായിരുന്നു.

തലശ്ശേരി നായനാർ റോഡിലെ അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരെ കോഴികോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തൃശ്ശൂർ സ്വദേശി പ്രിൻസ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമി ഡി വൺ കോച്ചിലേക്ക് എത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നാണ് പറയുന്നത്. ഇയാൾ അപായ ചങ്ങല പിടിച്ച് ട്രെയിൻ നിർത്തിയ ശേഷം ഓടി രക്ഷപ്പെട്ടതായാണ് സൂചന.

പരിക്കേറ്റവരെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ട്രെയിൻ കോരപ്പുഴ പാലത്തിനടുത്ത് എത്തിയപ്പോഴാണ് സംഭവം. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. അക്രമിയെ കണ്ടെത്താനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. തൊപ്പിയിട്ട ചുവന്ന ഷർട്ട് ധരിച്ച ആളാണ് അക്രമിയെന്ന് മനസ്സിലായിട്ടുണ്ട്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ്.

Advertisements
Share news