KOYILANDY DIARY.COM

The Perfect News Portal

പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ “എരി” യുടെ പുസ്തക ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി: പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ ”എരി” യുടെ പുസ്തക ചർച്ച സംഘടിപ്പിച്ചു. യുവജന ലൈബ്രറി & റീഡിംഗ് റൂം പന്തലായനി നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ നടത്തിയ പുസ്തക ചർച്ച കാലടി സർവ്വകലാശാല അസി. പ്രഫസർ ടി നാരയണൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട്  എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ. വി അഞ്ജന, സി. അപ്പുക്കുട്ടി, ഷൈനി കൃഷ്ണ, എം. സുധീഷ്, ശ്രീധരൻ അമ്പാടി , എം എം  ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ. അനീഷ് സ്വാഗതം  പറഞ്ഞു.

Share news