KOYILANDY DIARY.COM

The Perfect News Portal

അഞ്ചാമത്‌ രാജ്യാന്തര ന്യൂസ്‌പേപ്പർ ഡിസൈൻ മത്സരത്തിൽ ദേശാഭിമാനിയ്‌ക്ക്‌ ഇരട്ട ബഹുമതി

ന്യൂഡൽഹി: അഞ്ചാമത്‌ രാജ്യാന്തര ന്യൂസ്‌പേപ്പർ ഡിസൈൻ മത്സരത്തിൽ ദേശാഭിമാനിയ്‌ക്ക്‌ ഇരട്ട ബഹുമതി. ഏഷ്യയിലെ ആദ്യത്തെ ന്യൂസ്‌പേപ്പർ ഡിസൈൻ വെബ്‌സൈറ്റായ www.newspaperdesign.in സംഘടിപ്പിച്ച മികച്ച പേജ്‌ രൂപകൽപനയ്‌ക്കുള്ള മത്സരത്തിലാണ്‌ അംഗീകാരം. മികച്ച മെസി പേജ്‌, പെലെ പേജ്‌ വിഭാഗങ്ങളിൽ ദേശാഭിമാനി പ്രത്യേക ജൂറി പരാമർശത്തിന്‌ അർഹരായി.

അർജന്റീന ലോകകപ്പ്‌ നേടിയതിന്റെ പിറ്റേന്ന്‌ ‘മെസി ഗാഥ’ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ഒന്നാംപേജിനാണ്‌ അംഗീകാരം. മികച്ച മെസി പേജ്‌ വിഭാഗത്തിലാണ്‌ നേട്ടം. മെസിയും അർജന്റീനയും ലോകകപ്പ്‌ നേടിയ വാർത്ത ഒറ്റ ഫോട്ടോയിലൂടെ ആവിഷ്‌കരിക്കാനായെന്നും വായനയ്‌ക്ക്‌ വഴി തുറക്കുന്ന തലക്കെട്ടായിരുന്നുവെന്നും ജൂറി വിലയിരുത്തി. മാതൃഭൂമിക്കാണ്‌ ഒന്നാം സ്ഥാനം. ബ്രസീലിയൻ പത്രം ഒ ഗ്ലോബോ രണ്ടും മാധ്യമം മൂന്നും സ്ഥാനം നേടി.

Share news