KOYILANDY DIARY.COM

The Perfect News Portal

14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട്: ശാന്തിനഗർ കോളനിയിൽ ശ്രീനി( 42), സീന എന്നിവരാണ് പിടിയിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തു നിന്നും സീനയെ 2 കിലോ കഞ്ചാവുമായി വീട്ടിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. ഇരുവരും കഞ്ചാവു കേസിൽ ആന്ധ്രാപ്രദേശിൽ ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏഴുലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

ആൻ്റി നാർകോട്ടിക് അസിസ്റ്റൻ്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ, എസ്.ഐ യു.ഷിജു, മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ കെ.അഖിലേഷ്, അനീഷ് മൂസൻവീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ മാരായ യു.സനീഷ്, കെ.ഷാജി, വി.കെ. അഷറഫ്, എസ്.സി.പി.ഒ. നവീൻ, ഇ.ലിനിജ, സി.പി.ഒ രഞ്ജിത്, രജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
Share news