KOYILANDY DIARY.COM

The Perfect News Portal

ബോധപൂര്‍വം സഭ തടസപ്പെടുത്തുന്നു. പ്രതിപക്ഷത്തിൻ്റേത് ആഭാസ സമരമെന്ന് ഭരണപക്ഷം

തിരുവനന്തപുരം: സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷത്തിൻ്റെ ആഭാസ സമരം. നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന് എ.കെ.എം. അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുന്നതിന് തീരുമാനിച്ചത്.

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തയ്യാറാകാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് ഭരണപക്ഷവും ആരോപിച്ചു. വി.ഡി. സതീശനാണ് സഭ ആരംഭിച്ച ഉടനെ സമരം പ്രഖ്യാപിച്ചത്. ജനങ്ങളുടെ നീറിപ്പുകയുന്ന നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്ത് തീരുമാനമാക്കാനിക്കേണ്ട സഭയെ രാഷ്ട്രീയക്കളിക്ക് വേദിയാക്കുന്നത് ശരിയല്ലെന്നും ഭരണപക്ഷ അംഗംങ്ങൾ പറഞ്ഞു.

Share news