KOYILANDY DIARY.COM

The Perfect News Portal

ഫറോക്ക് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഫറോക്ക് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് ഇ.എസ്. ഐ ആശുപത്രിക്ക് സമീപം പാതിരിക്കാട്ട് ശബരിനാഥ് എന്ന മണി (37) ആണ് മരിച്ചത്. ഫറോക്ക് മാർക്കറ്റ് റോഡിലെ “ഗ്രീൻ മാർക്ക് ” ഹോട്ടലിൻ്റെ നടത്തിപ്പുകാരനാണ്.

വ്യാഴാഴ്‌ച പുലർച്ചെയാണ് ശബരിനാഥിനെ കാണാതായത്‌. പേഴ്‌സും മറ്റും ഹോട്ടലിന് മുമ്പിൽ നിന്നും, ബൈക്ക് ഫറോക്ക് പുതിയ പാലത്തിന് സമീപം പാതയോരത്തും, ചെരുപ്പ് പാലത്തിന് മുകളിലും വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. തുടർന്ന് പുഴയിൽ ചാടിയതാകാമെന്ന സംശയത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. രാവിലെ ബേപ്പൂർ കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ചാലിയം മാട്ടുമ്മൽ തുരുത്തിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം ബേപ്പൂർ ചാലിയം തീരദേശ പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ: ലോഹിതാക്ഷൻ. അമ്മ: റീത്ത. ഭാര്യ: വിജിന. മക്കൾ: മയൂഘനാഥ്, മിഘാലക്ഷ്‌മി. സഹോദരങ്ങൾ: സാഘീഷ് , ശ്രുതി.

Advertisements

 

Share news