കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാനകണ്ണി പിടിയിൽ
ആലപ്പുഴ: കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാനകണ്ണി പിടിയിൽ. ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സബ്ബ് ഇൻസ്പെക്ടർ റെജിരാജ് വി. ഡി യുടെ നേതൃത്വത്തിൽ എസ്. ഐ മാരായ അനു. ആർ. നായർ, മോഹൻകുമാർ, മനോജ് കൃഷ്ണ, രാഗി, ഷാൻ കുമാർ, വിപിൻദാസ്, തോമസ്, അഗസ്റ്റിൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.




