KOYILANDY DIARY.COM

The Perfect News Portal

അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതിയെ പിടികൂടി

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലെ അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതിയെ പിടികൂടി. കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമാണ് അറസ്റ്റിലായത്. പിടികൂടുന്നതിനിടയിൽ പ്രതിയുടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ ഷമീമിനെ പിടികൂടിയത്.

ഇന്ന് പുലർച്ചെയാണ് വിവിധ കേസുകളിലായി വളപട്ടണം സ്റ്റേഷൻ കോമ്പൗണ്ടിൽ പിടിച്ചിട്ടിരുന്ന അഞ്ച് വാഹനങ്ങൾ ഇയാൾ കത്തിച്ചത്. ഒരു ജീപ്പും, കാറും, ബുള്ളറ്റും പൂർണമായും ഒരു സ്കൂട്ടറും, കാറും ഭാഗികമായും കത്തി നശിച്ചു. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളും മറ്റു സാഹചര്യ തെളിവുകളുമാണ് പ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.

ഷമീമിൻ്റെ സഹോദരൻ ഷംസീനിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു ഇതിൻ്റെ പേരിൽ ഇയാൾ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്.

Advertisements

Share news