പെണ്‍കുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കലല്ല: മുംബൈ ഹൈക്കോടതി

മുംബൈ: ലൈംഗിക ലാക്കോടെയല്ലാതെ പെണ്‍കുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആവില്ലെന്ന് മുംബൈ ഹൈക്കോടതി.പന്ത്രണ്ടു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി.’നീയങ്ങു വളര്‍ന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്.

