KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് തുവ്വക്കോട് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓല പടക്കവും പിടികൂടി

പൂക്കാട്: തുവ്വക്കോട് – വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓല പടക്കവും കൊയിലാണ്ടി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തുവ്വക്കോട് കൊയമ്പ്രത്ത് അയ്യപ്പൻ്റെ മകൻ അനീഷ് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കൊയിലാണ്ടി എസ്.ഐ. അനീഷിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. ശ്രീനിവാസൻ, എസ്.സി.പി.ഒ. രാഗേഷ്, എം.എസ്.പി.ക്കാരായ ദിലീപ്, രാജേഷ് എന്നിവരാണ് പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് പിടികൂടിയത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

Share news