KOYILANDY DIARY.COM

The Perfect News Portal

പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് പുതിയ വില 1,110 രൂപ

പാചകവാതക വില കൂട്ടി. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ദ്ധിപ്പിച്ച് 1,110 രൂപയാക്കി. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത്. 2,124 രൂപയാണ് പുതിയ വില. നേരത്തെ 1,773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

എട്ടു വർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ വില 160 ശതമാനമാണ് വർധിപ്പിച്ചത്‌. ഗാർഹിക സിലിണ്ടറിന് 2014 ൽ 410 രൂപയായിരുന്നു. അതോടൊപ്പം പാചക വാതകത്തിനുള്ള സബ്‌സിഡി  കിട്ടാതായിട്ട്‌ രണ്ടു വർഷമായി. 2013 ജൂണിലാണ്‌ പാചകവാതക സബ്‌സിഡി ബാങ്ക്‌ അക്കൗണ്ട്‌ വഴി വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ കേന്ദ്രം തുടക്കമിട്ടത്‌.

2015 ൽ രാജ്യത്താകമാനം നടപ്പാക്കി. അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ പണം വരുന്നതിന് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക്‌ ആധാർ ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്കൗണ്ട്‌ നിർബന്ധമാക്കി. എന്നാലിപ്പോൾ സബ്‌സിഡി ലഭിക്കാതെയുമായി. വാണിജ്യ സിലിണ്ടറിനുള്ള വില വർധന ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവർക്ക് ഇരുട്ടടിയാവും.

Advertisements

 

Share news