KOYILANDY DIARY.COM

The Perfect News Portal

കെ. എം രാജീവൻ കൊയിലാണ്ടിയിലെ വ്യാപാരി സംഘടനയിൽ നിന്ന് രാജിവെച്ചു

കെ. എം രാജീവൻ (സ്റ്റീൽ ഇന്ത്യ) വ്യാപാരി വ്യവസായി ഏകോപനസമിതിയിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു. ജനറൽ സിക്രട്ടറി സ്ഥാനത്ത് നിന്നാണ് രാജിവെച്ചത്. സംഘടനാ ബൈലോ അനുസരിച്ച് 2024 വരെ തുടരാം എന്നിരിക്കെ സംഘടനക്കുള്ളിലെ പടലപ്പിണക്കമാണ് രാജിക്ക് കാരണമെന്ന് അറിയുന്നു. ഇദ്ധേഹം സംഘടനയെ കാവി വൽക്കരിക്കാനുള്ള നീക്കം നടത്തുന്നതായി ഗുരുതരമായ ചില ആരോപണങ്ങൾ ചില വ്യാപാരികൾ ഉന്നയിച്ചിരുന്നു.

ഇത്തരത്തിൽ സമീപകാലത്ത് സംഘടനക്ക് യോജിക്കത്ത പ്രവർത്തനം നടത്തിയതിന് കഴിഞ്ഞ യോഗങ്ങളിൽ ഇദ്ധേഹത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. ഇതിൽ അദ്ധേഹം പ്രകോപിതനായിരുന്നു. തുടർന്നാണ് അദ്ധേഹം കഴിഞ്ഞ ദിവസം പ്രസിഡണ്ട് കെ.പി. ശ്രീധരന് സോഷ്യൽ മീഡിയ വഴി രാജിക്കത്ത് കൈമാറിയത്. ഞാൻ കെ.വി.വി.എസ്. ജനറൽ സെക്രട്ടറി സ്ഥാനത്തി നിന്ന് രാജിവെക്കുകയാണെന്നും ഇത്രയും കാലം എന്നോട് സഹകരിച്ചതിന് നന്ദി പറയുന്നതായും ഒരു സാധാ മെമ്പറായി തുടരാനാണ് താൽപ്പര്യമെന്നും രാജിക്കത്തിൽ പറയുന്നു. രാജിക്കത്ത് സ്വീകരിച്ചതായാണ് അറിയുന്നത്.

അതിനിടെ ഇദ്ധേഹം മറ്റൊരു പ്രമുഖ വ്യാപാര സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയാതായാണ് അറിയുന്നത്. അതിൻ്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ ചില രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയതായും അറിയുന്നു. എന്നാൽ ശ്രമം വജയിക്കില്ലെന്നാണ് കിട്ടുന്ന വിവരം.

Advertisements

 

 

 

 

 

 

Share news