KOYILANDY DIARY.COM

The Perfect News Portal

പാർലമെൻറ് മാർച്ചിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി സംഘം പ്രർത്തകർക്ക് സ്വീകരണം

പാർലമെൻറ് മാർച്ചിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി സംഘം പ്രർത്തകർക്ക് കൊയിലാണ്ടിയിൽ സ്വീകരണം ഒരുക്കി. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഡൽഹിയിൽ നടന്ന പാർലമെൻറ് മാർച്ചിൽ കൊയിലാണ്ടിയിൽ നിന്നും  സമര വളണ്ടിയർമാർ പങ്കെടുത്തത്.

സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ, എ. വി. സത്യൻ, രവീന്ദ്രൻ കെ രംഭ എന്നിവർക്കാണ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകിയത്. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ  പ്രസിഡണ്ട് പി കെ അശോകൻ അധ്യക്ഷതവഹിച്ചു. പി കെ കബീർ സലാല സംസാരിച്ചു. ഏരിയ സെക്രട്ടറി പി ചാത്തു സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Share news