KOYILANDY DIARY.COM

The Perfect News Portal

പൗരത്വം – ദേശീയത: ലൈബ്രറി കൗൺസിൽ സെമിനാർ

സെമിനാർ നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ‘പൗരത്വം – ദേശീയത’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകനുള്ള സാഹിത്യ അക്കാദമി ആദരവിന് അർഹനായ ബി. സുരേഷ് ബാബുവിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
ഒപ്പം വിവിധ വായന മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എൻ. ശങ്കരൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം സി. കുഞ്ഞമ്മദ്, കെ. പി. രാധാകൃഷ്ണൻ, എൻ. ടി. മനോജ് എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ. വി. രാജൻ സ്വാഗതവും ജില്ലാ കൗൺസിൽ അംഗം കെ. ദാമോദരൻ നന്ദിയും പറഞ്ഞു.
Share news