വിളംബര ജാഥ നടത്തി
പ്രതിരോധ ജാഥയ്ക്കായി വിളംബര ജാഥ നടത്തി. കൊയിലാണ്ടി: സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ ചെത്ത് തൊഴിലാളികളുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ഫിബ്രവരി 25നാണ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രതിരോധ ജാഥാ സ്വീകരണം നടക്കുന്നത്.
കൊയിലാണ്ടി ചെത്ത് വ്യവസായ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടന്ന വിളംബര ജാഥയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എ ഷാജി, ടി. കെ ജോഷി, ടി. എൻ ചന്ദ്രശേഖരൻ, ടി. എം നാരായണൻ, പി. എം രമേശൻ എന്നിവർ നേതൃത്വം നൽകി.




