KOYILANDY DIARY.COM

The Perfect News Portal

ബൈക്കപകടത്തിൽ കിനാലൂർ സ്വദേശി മരിച്ചു

ബൈക്കപകടത്തിൽ കിനാലൂർ സ്വദേശി മരിച്ചു. ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തും ചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ  കിനാലൂർ സ്വദേശിയായ കാപ്പിയിൽ പ്രമോദ് കുമാർ (47) ആണ് മരിച്ചത്.
വിമുക്ത ഭടനും കക്കയം കെ. എസ്. ഇ. ബി കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു മരിച്ച പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകൻ്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്ത ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ പ്രമോദിനെ ആശുപ്രതിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂരാച്ചുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share news