അവധി ദിവസങ്ങളിൽ പിഴപ്പലിശ ഇല്ലാതെ വസ്തു നികുതി അടക്കാൻ അവസരം
കൊയിലാണ്ടി നഗസഭയിൽ അവധി ദിവസങ്ങളിൽ പിഴപ്പലിശ ഇല്ലാതെ വസ്തു നികുതി അടക്കാൻ അവസരം. 2023 ഫെബ്രുവരി 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ നഗരസഭ ഓഫീസിൽ വെച്ച് വിവിധ നികുതികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പൊതു ജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും നഗരസഭ അധികൃതർ അറിയിച്ചു.
