KOYILANDY DIARY.COM

The Perfect News Portal

ലൈസന്‍സും ഹെല്‍മറ്റും ഇല്ല, സ്കൂട്ടറിൽ ട്രിപ്പിളടിച്ച വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്തു.

ലൈസന്‍സും ഹെല്‍മറ്റും ഇല്ല, സ്കൂട്ടറിൽ ട്രിപ്പിളടിച്ച വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്തു. കോഴിക്കോട്: മുക്കം മണാശേരിയിൽ നിയമം ലംഘിച്ച് അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിനികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണ് സ്കൂട്ടർ ഓടിച്ചത്. സംഭവത്തിൽ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ പൊലീസ് പിടിച്ചെടുക്കുകയും മോട്ടോർ വാഹന വകുപ്പും മുക്കം പൊലീസും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മണാശ്ശേരി നാല്‍ക്കവലയില്‍ മൂന്ന് പെൺകുട്ടികൾ സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.  വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച്‌ കടക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്കൂട്ടര്‍ റോഡ് ക്രോസ് ചെയ്യവെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥിനികളെ കണ്ട് ബസ്  ഡ്രൈവര്‍ സഡൻ ബ്രേക്കിട്ടതിനാല്‍ മാത്രമാണ് വലിയ അപകടം ഒഴിവായത്. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും സംഭവിക്കാത്ത രീതിയിൽ വിദ്യാര്‍ത്ഥികള്‍ ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

Share news