KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന എട്ടുനില കെട്ടിടത്തിലെ സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു. കോട്ടയത്ത് നിന്നും നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ചങ്ങനാശ്ശേരിയില്‍ നിന്നടക്കം കൂടുതല്‍ അഗ്‌നിശമന യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണെമന്നാണ് പ്രാഥമിക നിഗമനം.

Share news