KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്ര അടിയന്തിര തസ്തികയിൽ സ്ഥിര നിയമനം നടത്തണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അടിയന്തിര തസ്തികയിൽ (ചെണ്ട, കതിന, വിളക്ക് തെളിയിക്കൽ) സ്ഥിര നിയമനം നടത്തണമെന്ന് പിഷാരികാവ് ഭക്തജനസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു. എ. ശ്രീകുമാരൻ നായർ, കൊണ്ടക്കാട്ടിൽ മുരളീധരൻ, സുനിൽ എടക്കണ്ടി, ടി. ടി. നാരായണൻ, ദാമോദരൻ കുറ്റിയത്ത്, ഷിനിൽ മുല്ലത്തടത്തിൽ, വിനയൻ കാഞ്ചന, മഠത്തിൽ രാജീവൻ, ഗംഗാധരൻ ചെമ്പ്ര, സോമൻ മുചുകുന്ന് പ്രസംഗിച്ചു.
Share news