KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ കോളേജിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് തൂങ്ങിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ ( 46 ) ആണ് മരിച്ചത്.

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയ വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ മനോവിഷമത്തിലാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

 

Share news