KOYILANDY DIARY.COM

The Perfect News Portal

ചുരത്തിലെ യൂസര്‍ഫീസ് നടപടി പിന്‍വലിച്ചു

ചുരത്തിലെ യൂസര്‍ഫീസ് നടപടി പിന്‍വലിച്ചു. കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് 20 രൂപ യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിന്‍വലിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും പൊതുമരാമത്ത് വകുപ്പിൻ്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

യൂസര്‍ഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ. വിനയരാജ് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

Share news