KOYILANDY DIARY.COM

The Perfect News Portal

വിദ്യാർഥിയെ മർദിച്ച് മൊബൈൽ തട്ടിപ്പറിച്ച കേസ് പ്രതികൾ പിടിയിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടു പേർ പിടിയിൽ. എലത്തൂർ ആദിയ മൻസിൽ മുഹമ്മദ് സേഫ് (19), നടക്കാവ് സ്വദേശിയായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച ഉച്ച കഴിഞ്ഞ് മാനാഞ്ചിറക്ക് സമീപത്തു നിന്ന് സ്കൂൾ വിദ്യാർഥിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടു പോയി റെയിൽവേ സ്റ്റേഷന് സമീപം വെച്ച് രണ്ടു പേരും ചേർന്ന് വിദ്യാർഥിയെ മർദിച്ച ശേഷം മൊബൈൽ ഫോൺ തട്ടിയെടുത്തു.

പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിൻ്റെ പരിസരത്തു നിന്നും പിടികൂടുകയായിരുന്നു. ടൗൺ എസ്. ഐ സുഭാഷ് ബാബു, എസ്. സി. പി. ഒ മാരായ സജേഷ് കുമാർ, രാജേഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisements
Share news