KOYILANDY DIARY.COM

The Perfect News Portal

ധാർമികിന് കൈത്താങ്ങായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്

ധാർമികിന് കൈത്താങ്ങായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് സിറ്റി.. ലുക്കീമിയ ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന നടേരി കാവുംവട്ടം സ്വദേശി ബാബുവിന്റെ മകൻ  നാലര വയസ്സുകാരൻ ധർമിക്കിന് വേണ്ടി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് സമാഹരിച്ച ചികിത്സ സഹായധനം കൈമാറി.

ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ ചികിത്സ സഹായ കമ്മിറ്റി വർക്കിങ് ചെയർമാനും കൊയിലാണ്ടി നഗരസഭാ കൗൺസിലറുമായ ഫാസിൽ നടേരി, കൺവീനർ ആർ. കെ. അനിൽ കുമാർ എന്നിവർക്ക്  കൈമാറി. ചാരിറ്റി കൺവീനർ മൻസൂർ മുണ്ടോത്ത്‌, എക്സിക്യൂട്ടീവ് അംഗം നജീബ് മണമൽ മുതിർന്ന അംഗം കോയ നടേരി, പ്രമോദ് കാവുംവട്ടം, കരുണൻ അരയടത്ത് എന്നിവർ സംബന്ധിച്ചു.

Share news