പയ്യോളിയിൽ വിദ്യാർത്ഥിയെ കാണാതായി. സൈക്കിളും മൊബൈലും പാലത്തിൽ കണ്ടെത്തി
പയ്യോളി: പയ്യോളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. സൈക്കിളും മൊബൈലും പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കീഴൂർ തുറശ്ശേരിക്കടവ് പാലത്തിനടുത്ത് നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന് കുറ്റ്യാടി പുഴയിൽ തിരച്ചിൽ നടക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അയ്മൻ മുസ്തഫ (17) യെ അയനിക്കാട് നിന്നും കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിയാണ്.
.

