KOYILANDY DIARY.COM

The Perfect News Portal

മോക്ഡ്രിൽ അപകടത്തിൽ മരിച്ച ബിനു സോമൻ്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങിമരിച്ച ബിനു സോമൻ്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ബിനു സോമന്‍റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

മോക്ഡ്രില്ലിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻ. ഡി. ആർ. എഫും തമ്മിലും ഏകോപനക്കുറവാണ് ബിനു സോമന്‍റ മരണത്തിനിടയാക്കിയത്.

Share news