KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വളരെ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Share news