KOYILANDY DIARY.COM

The Perfect News Portal

തീരദേശ റോഡ്: ആശങ്ക പരിഹരിക്കണം

കൊയിലാണ്ടി: തീരദേശ  ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ റോഡിന് ഉയർന്നു വന്നിട്ടുള്ള ബദൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്യണമെന്നും  കുടിയിറക്കപ്പെടുന്നവർക്ക് കൃത്യമായ നഷ്ട പരിഹാരം ഉറപ്പു വരുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് മുസ്ഥഫ ബാഫഖി അധ്യക്ഷത വഹിച്ചു. പി എം എ അസീസ് മാസ്റ്റർ ഉദഘാടനം ചെയ്തു.
അബ്ദുൽ കരീം നിസാമി, സി കെ അബ്ദുൽ ഹമീദ്, ശംസീർ അമാനി, കെ കെ ലത്തീഫ് എന്നിവർ  സംസാരിച്ചു. തീരദേശ റോഡ് : ആശങ്കയും ആവശ്യം എന്ന വിഷയത്തിൽ കൊല്ലം പുതിയ പള്ളി ബീച്ചിൽ  വെള്ളിയാഴ്ച വൈകീട്ട് 6:30 ന് നാട്ടു ചർച്ച നടക്കും. മുൻ എം എൽ എ. കെ ദാസൻ ഉദ്ഘാടനം ചെയ്യും.
നഗരസഭ കൗൺസിലർമാരായ വി വി ഫക്രുദ്ദീൻ, കെ എം നജീബ്, വിവിധ സംഘടനാ പ്രതിനിധികളായ കെവി സുരേഷ്, സി കെ ഹമീദ്, പി എം എ അസീസ് മാസ്റ്റർ, പി കെ തൻഹീർ , അബ്ദുൽ കരീം നിസാമി പങ്കെടുക്കും. അഡ്വ. റഷീദ് കൊല്ലം മോഡറേറ്ററായിരിക്കും.
Share news