KOYILANDY DIARY.COM

The Perfect News Portal

എകെജി സെന്റർ ആക്രമണത്തിനെതിരെ എം.എം മണിയുടെ മുന്നറിയിപ്പ്

എകെജി സെന്റർ ആക്രമണത്തിനെതിരെ മുന്നറിയിപ്പുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്നുകരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത് എന്നാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ എംഎം മണഇ വ്യക്തമാക്കി.
വ്യാഴാഴ്‌ച രാത്രി 11.30 ഓടെയായിരുന്നു തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ഇരുചക്ര വാഹനത്തിലെത്തിയ അ‌‌‌ജ‌്ഞാതൻ സ്‌ഫോടകവസ്‌തു എറിഞ്ഞത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും പ്രതികരിച്ചിരുന്നു.

എന്നാൽ സംഭവത്തിന് പിന്നിൽ ഇ.പി ജയരാജനാണെന്നായിരുന്നു കെപിസിസി പ്രസി‌ഡന്റ് കെ. സുധാകരൻ പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അതേസമയം എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നും അധികം വൈകാതെ തന്നെ പിടികൂടാൻ കഴിയുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *