സീനിയർ ചേമ്പർ ഇന്റെർനാഷണൽ കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ

കൊയിലാണ്ടി: സീനിയർ ചേമ്പർ ഇൻറർനാഷണൽ കൊയിലാണ്ടി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ജതീഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡണ്ട് ഭരത് ദാസ്, ഉദയഭാനു, ജോസ് കണ്ടോത്ത്, പി.ഇ. സുകുമാർ, രവീന്ദ്രൻ കോമത്ത്, ഷിംനാ റാണി, ഇ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ. ലാലു (പ്രസിഡണ്ട്), മനോജ് വൈജയന്തം (സെക്രട്ടറി), എം.സി. പ്രശാന്ത് (ട്രഷറർ) വനിതാ വിംഗ് പ്രസിഡണ്ടായി രാഖി ലാലുവും ചുമതലയേറ്റു.

