മലീമസമായ വഴിയോര വിശ്രമകേന്ദ്രം
കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ വഴിയോര വിശ്രമകേന്ദ്രങ്ങളിൽ കൊയിലാണ്ടിയിലേത് അപമാനമാവുന്നു. നഗരത്തിൽ ദേശീയ പാതയിൽ ഹെഡ് പോസ്റ്റ് ഓഫീസിനോട് ചേർന്ന് താലൂക്ക് ആശുപത്രിയുടെ മുന്നിലായി ടാക്സി കാറുകൾ സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് നഗരസഭ പ്രൗഡിയോടെ നിർമ്മിച്ച കെട്ടിടം വികലമായ പ്രവൃത്തിയിലൂടെ ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറുകയാണ്. വാഹന പാർക്കിങ്ങിന് ഏറെ ബുദ്ധിമുട്ടുന്ന നഗരത്തിൽ ടാക്സി കാർ ഡ്രൈവർമാരെ ബുദ്ധിമുട്ടിച്ചു കൊണ്ട് പണിത കെട്ടിടത്തിൽ ചായക്കട നടത്താനായി അനുവദിച്ച റൂമിനോട് ചേർന്ന് ദേശീയ പാതയുടെ സ്ഥലം അനുമതിയില്ലാതെ കയ്യേറി സ്വകാര്യ വ്യക്തി നഗരസഭയിലെ ചില പണക്കൊതിയന്മാരുടെ ഒത്താശയോടെ അടുക്കള പണിയുകയും ബോർവെൽ സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇവിടെ നിന്നുള്ള അഴുക്ക് വെള്ളം ഒരു മാനദണ്ഡവുമില്ലാതെ ജനങ്ങൾ ഏറെ കടന്നു പോവുന്ന റോഡിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ടതോടെ ഒഴുക്കിവിട്ടിരുന്ന പൈപ്പ് പ്ലാസ്റ്റിക് കവറുപയോഗിച്ച് താത്കാലികമായി അടച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് മതിയായ സൗകര്യമില്ലാതെ പണിത സെപ്റ്റിക്ക് ടാങ്ക് ഉദ്ഘാടനം കഴിഞ്ഞ് ചെറിയ കാലയളവിനുള്ളിൽ തന്നെ നിറഞ്ഞ് കവിഞ്ഞ് കക്കൂസ് മലിനജലം പുറത്തേക്കൊഴുകുന്നത്. ഏറെ തിരക്കുള്ള ആശുപത്രി, പോസ്റ്റ് ഓഫീസ്, റജിസ്ട്രാർ ഓഫീസ്, ട്രഷറി, കോടതി തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ ജനങ്ങൾ കടന്നു പോവുന്നത് മൂക്ക് പൊത്തിയാവണം എന്ന് നഗരസഭ വിചാരിച്ചാൽ
