കമ്പിയും സിമന്റും ഇല്ല നഗരസഭ 9-ാം വാർഡിലെ ഓവുചാൽ തകർന്നു

കൊയിലാണ്ടി: നഗരസഭ വിയ്യൂർ ഒമ്പതാം വാർഡിലെ റീ ടാർചെയ്ത റോഡ് വീണ്ടും കുത്തിപ്പൊളിച്ച് നിർമ്മിച്ച ഓവ്ചാൽ തകർന്നു. പിള്ളാം പുറത്ത് താഴ വിയ്യൂർ എൽ.പി സ്കൂളിലേക്കുള്ള റോഡിലെ ഓവ് ചാലാണ് തകർന്നത്. റോഡ് ടാർ ചെയ്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇതിനു ശേഷമാണ് റോഡ് സൈഡ് കുത്തി പൊളിച്ച് ഓവ്ചാൽ നിർമ്മാണം നടത്തിയത്. ഇതിനെരിരെ അന്നേ ആക്ഷേപം ഉയർന്നിരുന്നു. മതിയായ കമ്പിയും, സിമൻ്റുമില്ലാതെ നിർമ്മിച്ചതാണ് ഓവുചാൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നഗരസഭാ എഞ്ചിനീയർമാർ സംഭവസ്ഥലം സന്ദർശിച്ചു.

