പണി പൂർത്തീകരിച്ച 777-ാംമത് വീടിൻ്റെ താക്കോൽ കൈമാറി

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ 100 ദിന പരിപാടികളുടെ ഭാഗമായി സംസ്ഥാന തലത്തിൽ ലൈഫ് – പി.എം.എ.വൈ. പദ്ധതിയിൽ പൂർത്തിയായ 20808 വീടുകളുടെ താക്കോൽദാന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ പൂർത്തിയായ 777-ാം മത് വീടിൻ്റെ താക്കോൽദാനം നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ഷിജു അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.ലളിത, സെക്രട്ടറി എൻ.സുരേഷ് കുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ് എന്നിവർ സംസാരിച്ചു. നഗരസഭയിൽ 8 ഡി.പി. ആർ.കളിലായി 1253 വീടുകൾക്കാണ് അനുമതി ലഭിച്ചത്. 777 വീടുകളാണ് പണി പൂർത്തീകരിച്ചത്.


