പാളയം പി.സി. സിനിമ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു

കൊയിലാണ്ടി: കവിയും. കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവും, വിജിലേഷ് കുറുവാളൂരും, കഥയും തിരക്കഥയും, സംഭാഷണവും, രചിച്ച, പാളയം. പി.സി. എന്ന സിനിമയുടെ പൂജയും ചിത്രീകരണവും നിലമ്പൂരിൽ ആരംഭിച്ചു. ഡോ. സുരജ് പോൾ വർക്കി, സുധീർ എടപ്പാളും ചേർന്ന് നിർമ്മിക്കുന്ന സിനിമ വി. എം. അനിൽ ആണ് സംവിധാനം ചെയ്യുന്നത് ഒരു വിവാദ നായികക്ക് സെക്യൂരിറ്റി ആയി പോകുന്ന ഒരുപോലീസ് കോൺസ്റ്റബിൾ നേരിടേണ്ടി വരുന്ന ആത്മസംഘർഷങ്ങളുടെ കഥയാണ് പാളയം പി.സി.,

കോട്ടയം രമേശ് ആണ് പ്രധാന കഥാപാത്രമായ പാളയം പി.സി. യായി എത്തുന്നത്. നിർമാതാവ് കൂടിയയായ സുധീർ. അഭിനേതാവാണ്, നായിക മിയ കൂടാതെ, ജാഫർ ഇടുക്കി, ധർമ്മജൻ, മണികണ്ഠൻ, ആചാരി (കമ്മട്ടിപ്പാടം) മഞ്ജു പത്രോസ് തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതം സിദ്ദീഖ് പന്തല്ലൂർ, ക്യാമറ പ്രദീപ് നായർ, ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുകയാണ്.


