ബസ്സുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന് ജീവനക്കാരുടെ മർദ്ദനം
കൊയിലാണ്ടി: ബസ്സുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന് ബസ് ജീവനക്കാരുടെ മർദ്ദനം. ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ചാണ് സംഭവം. ബിൽസാജ്, സിഗ്മ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളാണ് വടകര മുതൽ കൊയിലാണ്ടി വരെ മത്സരയോട്ടം നടത്തിയത്.

കൊയിലാണ്ടി സ്റ്റാൻ്റിലെത്തിയപ്പോഴും, ബസ്സ് കുറുകെയിട്ട് ജീവനക്കാർ വാക്ക് തർക്കം തുടങ്ങിയതോടെ യാത്രക്കാരൻ ചോദ്യം ചെയ്യുകയായിരുന്നു. ഇതൊടെ ജീവനക്കാർ ഇയാളെ മർദ്ദിക്കുകയായിരുന്നു. കൊയിലാണ്ടി സ്വദേശി നവാസിനെയാണ് ജീവനക്കാർ ആക്രമിച്ചത്. തുടർന്ന് പോലീസും, നാട്ടുകാരുമാണ് സംഘർഷം തടഞ്ഞത്.


