ഓർമയുടെ പൂമരം പ്രകാശനം ചെയ്തു
കൊയിലാണ്ടി: മുചുകുന്ന് ആതിര രാജൻ്റെ കാവ്യ സമാഹാരം “ഓർമയുടെ പൂമരം” പ്രശസ്ത എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു. മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ.സോമൻ കടലൂർ പുസ്തക പരിചയം നടത്തി. ശിവൻ തെറ്റത്ത് പുസ്തകം ഏറ്റുവാങ്ങി.

മൂടാടി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് ഷീജ പട്ടേരി പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത കക്കുഴിയിൽ അധ്യക്ഷത വഹിച്ചു. മുചുകുന്ന് ഭാസ്കരൻ, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ലതിക പുതുക്കുടി, എ.ബാബു, സുരേഷ് നിരവത്ത് തുടങ്ങിയവർ സംസാരിച്ചു.


