നിപ കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമായി
നിപ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ആരംഭിച്ച നിപ കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മൂന്ന് കൗണ്ടറുകളിലായാണ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നത്. എന്‍ക്വയറി കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നാല് ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. 0495-2382500, 0495-2382501, 0495-2382800, 0495-2382801 നമ്ബറുകളില്‍ ജനങ്ങള്‍ക്ക് സംശയനിവാരണം നടത്താം.

ഇതുവരെ കണ്ടെത്തിയ സമ്ബര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ബന്ധപ്പെട്ട് കോണ്ടാക്ട് ട്രാക്കിങ് കൗണ്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിലെ എട്ട് വോളന്റിയര്‍മാരാണ് കൗണ്ടറിലുള്ളത് . മെഡിക്കല്‍ കോളേജില്‍ സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം രേഖപ്പെടുത്തുന്നുണ്ട്.


