KOYILANDY DIARY.COM

The Perfect News Portal

ജ്വല്ലറി തട്ടിപ്പ്​: ഒരാള്‍കൂടി അറസ്​റ്റില്‍

നാദാപുരം: നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്​റ്റില്‍. കുറ്റ്യാടി വടയം സ്വദേശി വെള്ളാപറമ്പത്ത് റുംഷാദി(29)നെയാണ് നാദാപുരം ഡി.വൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്​റ്റഡിയിലെടുക്കുകയും നാദാപുരം സ്​റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ജാതിയേരി തയ്യുള്ളതില്‍ കുഞ്ഞാലി ഉള്‍പ്പെടെ നാല് പേരുടെ പരാതിയിലാണ് അറസ്​റ്റ്​. കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മാത്രം ആറ് കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. കുറ്റ്യാടിയിലെയും പയ്യോളിയിലെയും ശാഖകളിലും നിക്ഷേപകരുടെ കോടികള്‍ നഷ്​ടമായതായി പരാതിയുണ്ട്​.

Share news

Leave a Reply

Your email address will not be published. Required fields are marked *