വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസിൽ വാഹനാപകടം ചെങ്ങോട്ടുകാവ് സ്വദേശി മുഹമ്മദ് ഫായിസ് 23 മരിച്ചു
കൊയിലാണ്ടി: വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിൽ വാഹനാപകടത്തിൽ ചെങ്ങോട്ടുകാവ് സ്വദേശി പറമ്പിൽ മുഹമ്മദ് ഫായിസ് (23) മരിച്ചു. ചെങ്ങോട്ട്കാവ് എടക്കുളം സ്വദേശി പറമ്പിൽ മക്ബൂലിൻ്റെ മകനാണ്. ബൈപ്പാസിൽ പിലാച്ചേരി അമ്പലത്തിനടുത്താണ് ഇപ്പോൾ താമസിക്കുന്നത്. എലത്തൂർ സ്റ്റേഷൻ ലിമിറ്റിൽ വെച്ചായിരുന്നു അപകടം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

