പൊതുമേഖല വിറ്റുതുലക്കുന്ന കേന്ദ്ര നയത്തിനെതിരെ

കൊയിലാണ്ടി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് സെപ്ത ബർ 1 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടത്തിയ പ്രതിഷേധ സമരം AITUC സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എസ് സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. മണ്ഡലം പ്രസിണ്ടൻ്റ് പി. കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം കെ.എസ്, രമേശ് ചന്ദ്ര സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജയരാജ് നടേരി, സ്മിത കക്കാട്ട് എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ സ്വാഗതം പറഞ്ഞു.

