ഡി.വൈ.എഫ്.ഐ. മാങ്ങോട്ടുവയൽ യൂണിറ്റ് SSLC, +2 വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മാങ്ങോട്ടുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് അമൽ അജീ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി പി. കെ. രാഗേഷ്, സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി എം.പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഗൗതം ഋഷി സ്വാഗതം പറഞ്ഞു.

