മരം മുറിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു. വൈദ്യുതി തടസ്സപ്പെട്ടു

കൊയിലാണ്ടി : അണേലക്കടവ് പാലത്തിനു സമീപം വൈകുന്നേരം 6മണിയോടെ പൂമരം റോഡിലേക്ക് മറിഞ്ഞുവീണു. വീഴ്ചയിൽ മരം തട്ടി രണ്ട് വൈദ്യുത പോസ്റ്റും ഹൈമാസ്സ് ലൈറ്റ്റും റോഡിലേക്ക് പൊട്ടിവീണു കാൽനടയാത്രയും ഗതാഗതവും തടസ്സപെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റുകയും ഇലക്ട്രിക്ക് പോസ്റ്റും ഹൈമാസ്സ് പോസ്റ്റും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി.കെ. ബാബു, ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി.കെ. മനോജ്, ഇ.എം. നിധിപ്രസാദ്, എസ്. അരുൺ, ടി.വി. അഖിൽ, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ പങ്കെടുത്തു.

