കറ്റാർവാഴയെ നിസാരമായി കാണേണ്ട; അറിയാം ഗുണങ്ങൾ…
നമുക്ക് വീടുകളില്‍ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിൻ്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന പ്രശ്‍നങ്ങള്‍ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. മുഖത്തെ ചുളിവുകള്‍, മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, മുഖത്തെ രോമവളര്‍ച്ച ചുണ്ടുകളിലെ വിണ്ടു കീറലുകളും വരള്‍ച്ചയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്.ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ് കറ്റാര്‍വാഴ.
ധാരാളം ആരോഗ്യ ഗുണങ്ങള്‍ കറ്റാര്‍വാഴയ്ക്കുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്‌ക്കും, ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ചില ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചര്‍മ്മത്തിലുണ്ടാകുന്ന പലവിധ പ്രശ്നങ്ങളെ പരിഹരിക്കാന്‍ മികച്ചതാണ് കറ്റാര്‍വാഴ ജെല്‍. ധാതുക്കള്‍, വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ഫാറ്റി ആസിഡുകള്‍ തുടങ്ങി അവശ്യ പോഷകങ്ങള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്നു. മുഖത്തെ നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ ജെല്‍ നല്ലതാണ്. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം ഇതിന് സഹായിക്കും.

കണ്ണിനടിയിലെ കറുപ്പ് അകറ്റാനും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയില്‍ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.കറ്റാര്‍വാഴ ജെല്‍, നാരങ്ങ നീര് എന്നിവ തുല്യ അളവില്‍ എടുത്ത് മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഈ പാക്ക് സഹായിക്കും. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ എളുപ്പം മാറാന്‍ സഹായിക്കും.

ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് കറ്റാര്‍വാഴ ജെല്ലും ഒരല്പം തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടുന്നത് വഴി വരണ്ട ചര്‍മ്മം അകറ്റാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഈ ഫേസ്പാക്ക് പാക്ക് പുരട്ടുന്നത് മുഖത്തെ കരവാളിപ്പ് മാറാന്‍ ഫലപ്രദമാണ്.
