KOYILANDY DIARY.COM

The Perfect News Portal

എൻഡോസൾഫാൻ ദുരിത ബാധിതരുടെ നിർത്തിവെച്ച പെൻഷൻ ഉടൻ പുനസ്ഥാപിക്കുക

കൊയിലാണ്ടി: കാസർഗോട്ടെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോ സൾഫാൻ ഉപയോഗിച്ചതിനെ തുടർന്ന് തലമുറകളായി ആയിരക്കണക്കിന്. ഇരകളാക്കപ്പെട്ട പാവം മനുഷ്യർക്ക് അതിജീവിക്കാനാവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള ബാധ്യത കേരളസർക്കാറിനുണ്ട്. സുപ്രിം കോടതിയും മനുഷ്യാവകാശ കമ്മീഷനും അത് ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട് . എന്നാൽ നഷ്ടപരിഹാരമോ, പുനരധിവാസമോ, ചികിത്സയോ എങ്ങുമെത്താതെ നിൽക്കുന്നു. അഞ്ചു മാസങ്ങളായി നൽകിവരുന്ന പെൻഷനും നിർത്തലാക്കിയിരിക്കുന്നു.

ഓണമുണ്ണാൻ എല്ലാവർക്കും പെൻഷൻ, കിറ്റ്, ബോണസ്സ് എന്നിവ നൽകുമ്പോൾ എന്തുകൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതരെ ഒഴിവാക്കുന്നു? എത്രയും പെട്ടെന്ന് അവർക്ക് പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തലത്തിൽ  ഐക്യദാർഢ്യ സമിതി നടത്തുന്ന സത്യാഗ്രഹത്തിൻ്റെ ഭാഗമായി ലോഹ്യാ വിചാരവേദിയും സോഷ്യലിസ്റ്റ് സന്നദ്ധ സംഘടനയായ ആർ.എസ്.ഡി.യും കൊയിലാണ്ടിയിൽ ധർണയും പ്രകടനവും നടത്തി. ധർണ്ണ എൻ.എ.പി.എം സംസ്ഥാന കൺവീനർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. കെ.കെ മധു, ജയപ്രകാശ്, എം കെ അശോകൻ, രമേശ്  എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *